ചെന്നൈ: തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിന് വിഘ്‌നേഷ് ശിവന്‍-നയന്‍താര വിവാഹത്തിന് ക്ഷണം. ഇരുവരും നേരിട്ടെത്തിയാണ് സ്റ്റാലിനെ ക്ഷണിച്ചത്. സ്റ്റാലിനും മകന്‍ ഉദയ്‌നിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വിവാഹത്തിന് നാല് ദിവസം മാത്രം നില്‍ക്കെയാണ് ഇരുവരും മുഖ്യമന്തിയുമായി കൂടിക്കാഴ്ച നടത്തിയത്.
ജൂൺ ഒൻപതിന് നിശ്ചയിച്ചിരിക്കുന്ന താര വിവാഹത്തിന് ചുരുക്കം ചില അതിഥികളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും ചേർന്ന് തമിഴ്നാട് മുഖ്യന്ത്രിയെ നേരിട്ട് വിവാഹത്തിന് ക്ഷണിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. സ്റ്റാലിനെ വിവാഹത്തിന് ക്ഷണിക്കാൻ പ്രണയ ജോഡികൾ ഒന്നിച്ചാണ് എത്തിയത്. ഒപ്പം നടനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനും ഉണ്ടായിരുന്നു. എതായാലും ഇവരുടെ കല്ല്യാണ വിശേഷങ്ങളൊക്കെ ആഘോഷമാക്കുകയാണ് ആരാധകർ.
മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ഇതേ വേദിയില്‍ ജൂണ്‍ 8ന് റിസപ്ഷന്‍ ഉണ്ടായിരിക്കും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍ വിജയ് സേതുപടി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി സേവ് ദി ഡേറ്റ് കാര്‍ഡും കഴിഞ്ഞ ദിവസം പുറത്തിറിങ്ങിയിരുന്നു. മോഷന്‍ പോസ്റ്റര്‍ ആയി ആണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.
വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയിട്ടുണ്ട്. വിവാഹ ചിത്രീകരണം ചെയ്യുന്നത് ഏത് ഒടിടി ആണ് എന്നിതുവരെ പുറത്തു വന്നിട്ടില്ല. ഇതിനു മുന്‍പ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിന്റെ സംപ്രേഷണ അവകാശം ഒടിടി പ്ലാറ്റ്‌ഫോമിനായിരുന്നു.
















