ജോജു ജോര്‍ജ്ജും ഷാജി കൈലാസും ആദ്യമായി ഒന്നിച്ച ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ചിത്രമാണ് ‘ വരവ് ‘. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ കാട്ടുങ്കല്‍ , മേടയില്‍ കുടുംബങ്ങളിലെ പ്ലാന്റര്‍മാര്‍ക്കിട യിലെ കുടിപ്പകയും അതിജീവനവുമാണ് സിനിമയുടെ പ്രമേയം. മികച്ച ആക്ഷന്‍ സീനുകളും മികച്ച സംഭാഷണങ്ങളും സിനിമ ഉടനീളം ഉണ്ട്. സിനിമ ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലാണെങ്കിലും കുടുംബ ചിത്രം കൂടിയാണ്. ജോജു ജോര്‍ജ്ജ് ( കാട്ടുങ്കല്‍ കെ.കെ പോള്‍സണ്‍ ) , മുരളി ഗോപി ( പ്ലാന്റര്‍ മേടയില്‍ കോച്ചേട്ടന്‍ ), ബാബുരാജ് (എസ്.ഐ. സഖറിയ മാത്യൂ ), അര്‍ജുന്‍ അശോകന്‍ ( വില്യംസ് കോര ) ,ബോബി കുര്യന്‍ ( സി.ഐ
മുഹമ്മദ് ഇക്ബാല്‍ ) , വിന്‍സി അലോഷ്യസ് ( സിസ്റ്റര്‍),വാണി വിശ്വനാഥ് ( എസ്.പി അനുപമ ശങ്കര്‍) സാനിയ ഇയ്യപ്പന്‍ ( ലിഷ ) , ദീപക് പറംബോള്‍ ( സബാന്‍ ജോസഫ് M.L.A ) , അസീസ് നെടുംമങ്ങാട് ( സേതു) അഭിമന്യൂ തിലകന്‍ ( യഹാന്‍ ) ബൈജു സന്തോഷ് ( പാപ്പച്ചന്‍ ) , സുകന്യ ( ഡെയ്സി സിസ്റ്റര്‍ ) , ബിജു പപ്പന്‍ ( റോയിച്ചന്‍ ), അശ്വത്കുമാര്‍ ( കൊപ്രാകളം ബെന്‍സണ്‍ ), കോട്ടയം രമേശ് ( ഡ്രൈവര്‍ ) ,ചാലി പാല ( പുരോഹിതന്‍ ), ബാലാജി ശര്‍മ്മ (എ.എസ്.ഐ ബിനോയ്), ബെന്നി പൊന്‍ താരം (പഞ്ചായത്ത് പ്രസിഡന്റ് ബെന്നി മാസ്റ്റര്‍) എന്നിവരോടൊപ്പം ഷാജി ഷാഹിദ്, ആന്‍ഡ്രായ് ബ്ലിറ്റസ് നെറ്റ്‌സോവ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോ വിക് തുങ്ങിയവ രും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു .
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ‘ വരവ് ‘നിര്‍മ്മിച്ചിരി ക്കുന്നത് .ചിത്രത്തിന്റെ വിതരണം ശ്രീ ഗോകുലം മൂവിസാണ് . ഡ്രീം ബിഗ് ഫിലിംസ് ഡിസ്ട്രീബ്യൂഷന്‍ പാര്‍ട്ണറും പി.എച്ച് എഫ് ഓവര്‍സീസ് വിതരണവുമാണ്. റെഡ് ചില്ലീസ് , ചിന്താമണി കൊലകേസ് , ദ്രോണ എന്നി ചിതങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ഏ. കെ. സാജനാണ് ഈ ആക്ഷന്‍ ചിത്രത്തിനും തിരക്കഥ ഒരുക്കിയിട്ടുള്ളത് .2024 ആഗസ്റ്റ് 23ന് ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘ HUNT ‘ ആയിരുന്നു ഷാജി കൈലാസ് അവസാന മായി സംവിധാനം ചെയ്ത ചിത്രം .ആക്ഷന്‍ കോറിയോഗ്രാഫി കലൈ കിംങ്സ്റ്റണ്‍ , സ്റ്റണ്ട് സില്‍വ, കനല്‍ കണ്ണന്‍ എന്നിവരാണ് ഒരുക്കിയിരിക്കുന്നത് .
ജോമി ജോസഫ് , രാഹുല്‍ റെജി എന്നിവര്‍ ഏക്‌സിക്യൂട്ടീവ് നിര്‍മ്മാതാക്കളാണ് . സാം സി.എസ് പശ്ചാത്തല സംഗീതവും , എസ്. ശരവണന്‍ ഛായാഗ്രഹണവും , ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും , സാബു റാം കലാ സംവിധാനവും ,ശബ്ദലേഖനം എം ആര്‍ രാജാകൃഷ്ണനും , മേക്കപ്പ് സജി കാട്ടാക്കടയും , സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും ഒരുക്കിയിരിക്കുന്നു. ‘ലില്ലി മലരെ …..’ എന്ന ഗാനം എം.ജി ശ്രീകുമാറും ,’ വേല്‍ എന്തും വീര … എന്ന ഗാനം ആന്റണി ദാസനുമാണ് പാടിയിരിക്കുന്നത് .
ജയിലുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിന് പത്ത് ദിവസം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പോള്‍സണ്‍ന്റെ ജീവിത ത്തെയും, അതോടെ പൊട്ടിപ്പുറപ്പെടുന്ന പഴയ വൈരങ്ങളും അധികാരപോരാട്ടങ്ങളും പ്രതികാരത്തിന്റെയും കഥയാണ് ഈ സിനമ പറയുന്നത് . ആക്ഷന്‍ രംഗങ്ങളും മാസ്സ് ഡയലോഗുകളും നിറഞ്ഞ സിനിമ എന്ന് പറയാം . ആക്ഷന്‍ രംഗങ്ങള്‍ ഇഷ്ടപ്പെടുന്ന വര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടും.
















