തൃശൂര്‍: കേന്ദ്ര സഹമന്ത്രി വി.മുരളീധരന് എതിരെ യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസിന്റെ ട്വീറ്റ്. മുരളീധരൻ കേരള ബി.ജെ.പിയുടെ ശാപമാണ്. കുമ്മനം മുതൽ ജേക്കബ് തോമസ് വരെയുള്ളവരുടെ തോൽവിക്ക് കാരണം മുരളീധരനാണെന്നും പ്രസീദ് ദാസിന്റെ ട്വീറ്റിൽ പറയുന്നു.
ട്വീറ്റ് വിവാദമായതിന് പിന്നാലെ യുവമോര്‍ച്ച നേതാവിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി.
“കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരൻ. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരൻ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നൽകില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാർട്ടി പ്രവർത്തകർ വി മുരളീധരനെ വിമാനത്താവളത്തിൽ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും.” – എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്..
പിന്നാലെ പാർട്ടി അച്ചടക്കം പാലിക്കുന്നെന്ന് കുറിച്ച് പ്രസീദ് ദാസ്, ട്വീറ്റ് നീക്കി.
















