തിരുവനന്തപുരം: സംസ്ഥാനത്ത് 1544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആർ)11.39 ശതമാനമാണ്. കോവിഡ് ബാധിച്ച് നാലുപേർ കൂടി മരിച്ചു. 13,558 സാംപിളുകളാണ് പരിശോധിച്ചത്. കേരളത്തിലെ 11 ജില്ലകളിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുകയാണ്.
















