വെറൈറ്റി ഫാഷന്‍ ലുക്കുകളില്‍ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇതുകൊണ്ടു തന്നെ താരത്തിനെതിരെ നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ വരാറുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള വസ്ത്രധാരണമാണ് ഉര്‍ഫിയുടെ പ്രത്യേകത. വ്യത്യസ്‌ത്യ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിലും ഉര്‍ഫി ശ്രെദ്ധനേടാറുണ്ട്.
ഇപ്പോള്‍ ഇതാ ചാക്ക് ഉപയോഗിച്ചുള്ള വസ്ത്രം ധരിച്ചെത്തിയിരിക്കുകയാണ് ഉര്‍ഫി. ചണത്തിന്റെ ചാക്ക് മുറിച്ചാണ് താരം തന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ബിഗ് ബോസ് താരമെന്ന നിലയിലാണ് ഉര്‍ഫി കൂടുതലായും അറിയപ്പെടുന്നത്. പല പ്രമുഖ ടെലിവിഷന്‍ ഷോകളിലും ചില സീരിയലുകളിലും മ്യൂസിക് വീഡിയോകളിലുമെല്ലാം ഉര്‍ഫി വേഷമിട്ടിട്ടുണ്ട്.
















