രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഉദയ്പുരിലെ റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം.കുതിരക്കച്ചവടം ഭയന്ന് രാജസ്ഥാൻ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റി.മന്ത്രിയുൾപ്പെടെ ആറ് പേർ ഒഴിഞ്ഞുനിൽക്കുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം എംഎൽഎമാർ റിസോർട്ടിൽ എത്തണമെന്നായിരുന്നു നേരത്തേ നൽകിയ അന്ത്യശാസനം. ബാക്കിയുള്ളവർ ഈ സമയപരിധി പാലിക്കുകയും ചെയ്തു. എന്നാൽ റിസോർട്ടില്‍ എത്താതിരുന്ന സൈനിക ക്ഷേമ മന്ത്രിയായ രാജേന്ദ്ര ഗുദ്ധ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമർശിക്കുകയാണ് ചെയ്തത്.
നേരത്തേ ബിഎസ്പിയിലായിരുന്ന ഗുദ്ധ 2019ലെ തിരഞ്ഞെടുപ്പിനു പിന്നാലെ അഞ്ച് ബിഎസ്പി എംഎൽഎമാർക്കൊപ്പം കോൺഗ്രസിൽ ചേരുകയായിരുന്നു. തനിക്കൊപ്പം പോന്ന എംഎൽഎമാർക്ക് ആവശ്യത്തിനു ബഹുമാനം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നഗർ എംഎൽഎ വാജിബ് അലി, കരൗലി എംഎൽഎ ലഖാൻ സിങ്, തിജാര എംഎൽഎ സന്ദീപ് കുമാർ, ബാരി എംഎൽഎ ഗിർരാജ് സിങ്, ബാസേരി എംഎൽഎ ഖിലാഡി ലാൽ ബൈർവ എന്നിവരാണ് റിസോർട്ടിൽ എത്താത്തത്.രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നീ കോൺഗ്രസ് നേതാക്കളാണ് രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്കു മത്സരിക്കുന്നത്
















