കൊച്ചി: പി ടി തോമസിനെപ്പോലെ ഞാനും പരിസ്ഥിതി വാദിയായിരിക്കുമെന്ന് തൃക്കാക്കര നിയുക്ത എം എൽ എ ഉമ തോമസ് വ്യക്തമാക്കി. പരിസ്ഥിതി വിഷയങ്ങൾ പഠിച്ച് പരിഹരിക്കാൻ ശ്രമിക്കും. പിടിയെ പോലെ നിയമ സഭയിൽ ശക്തമായ നിലപാടുകളെടുക്കും. പി ടി പാതി വഴിയിൽ അവസാനിപ്പിച്ച കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണൽ, കൊച്ചി മെട്രോ എക്സ്റ്റൻഷൻ അടക്കമുള്ളവക്ക് മുൻഗണന നൽകുമെന്നും അവര്‍ പറഞ്ഞു.
ഭർത്താവ് മരിച്ച സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്നുള്ള നിലപാട് മുഖ്യമന്ത്രി മാറ്റണം. വിധവ മുമ്പ് ചിതയിലാണ് ചാടിയിരുന്നത്, പക്ഷേ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് വരുന്നതെന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണെന്നും അവർ വ്യക്തമാക്കി.
















