കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു. ശ്രീനഗർ ഉൾപ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് ഇവരെ മാറ്റിയത്.
ഭീകരാക്രമണത്തിനെതിരെ ജമ്മുകശ്മീരിൽ പണ്ഡിറ്റുകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടാണ് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകൾ തെരുവിലിറങ്ങിയത്. പ്രതിഷേധത്തിൽ അധ്യാപികമാരടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. താഴ്വരയിൽനിന്ന് ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്ഥലം മാറ്റമാവശ്യപ്പെട്ടായിരുന്നു കശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം.കശ്മീരിലെ തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിരുന്നു.
















