മലയാളി പ്രേക്ഷകഹൃദയങ്ങളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. ഇപ്പോൾ താരം തെലുങ്ക് സിനിമാലോകം കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് താരം.

നസ്രിയയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ധരിച്ചാണ് താരം എത്തുന്നത്. സ്ട്രാപ് ലെസ് ഗൗണിൽ അതിസുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്.


















