കൊച്ചി: വധ ഗൂഢാലോചന കേസിലെ പ്രതിയായ ദിലീപിന്റെ സൈബർ രേഖകളും തെളിവുകളും നശിപ്പിക്കുന്നതിന് സഹായിച്ച ഹാക്കർ സായ് ശങ്കറിന്‍റെ കംപ്യൂട്ടറും ഫോണുകളും വിട്ട് നൽകാൻ കോടതി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തിരിച്ച് നൽകാനാണ് കോടതി നിർദ്ദേശം. ഐ ഫോൺ, ഐമാക്, ഐ പാഡ് അടക്കം 5 ഉപകരണങ്ങൾ തിരിച്ച് നൽകണം. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്.
അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ച ശേഷം ഉപകരണം തിരിച്ചെടുക്കാമെന്നാണ് ആലുവ കോടതിയുടെ അനുമതി. സായ് ശങ്കർ ഒളിവിൽ പോയ സമയത്ത് കോഴിക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത്.
















