കൊച്ചി: പ്രമുഖ യുവനടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രതിയായ നടന്‍ വിജയ് ബാബുവിന് സഹായം ചെയ്തു നൽകിയ നടനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. സംഭവദിവസം വിജയ്ബാബുവിനെയും പരാതിക്കാരിയെയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരുമിച്ചു കണ്ട മുന്‍നിര ഗായകന്റേയും മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് 30 പേരുടെ സാക്ഷിമൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പ്രതി പുതുമുഖ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന സാക്ഷിമൊഴികളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
ദുബായില്‍ ഒളിവിലായിരുന്നപ്പോള്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയത് നടനാണെന്ന് പൊലീസ് നേരെത്തെ കണ്ടെത്തിയിരുന്നു.
















