കൊച്ചി: തൃക്കാക്കരയിൽ നേടിയ ചരിത്രവിജയം എന്റെ പ്രിയപ്പെട്ട പി.ടി.ക്ക് സമര്‍പ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വ്യക്തമാക്കി. ഉജ്ജ്വലവിജയം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പി.ടി തോമസ് നെഞ്ചേറ്റിയ തൃക്കാക്കര തന്നെ കൈവിടില്ലെന്ന് വിശ്വാസം സത്യമായതിൽ സന്തോഷമുണ്ടെന്നും ചരിത്ര വിജയത്തിന് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അവര്‍ വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകളാണ്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടിയിട്ടുണ്ട്.
















