തൃക്കാക്കരയിൽ 20000 ലീഡ് പിന്നിട്ട് ഉമാ തോമസ് വമ്പൻ വിജയത്തിലേക്ക്. തൃക്കാക്കരയിലെ ചരിത്രം തിരുത്തി കുറിക്കുവാൻ ഉമാ തോമസിനു കഴിയും എന്നാണ് പ്രതീക്ഷ .പത്തം റൌണ്ട് പിന്നിടുമ്പോൾ 20607 ലീഡിൽ ആണ് ഉമാ തോമസ് ഇപ്പോൾ മുന്നേറുകയാണ്.ബെന്നിബെഹ്നാന്റെ ലീഡ് ഉമാ തോമസ് മറികടുക്കുമെന്ന പ്രതീക്ഷ .യുഡിഎഫ് ക്യാമ്പുകളിൽ ഇതോടെ വിജയാഘോഷം തുടങ്ങിയിരിക്കുകയാണ്.വി ഡി സതീശൻ പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള കോൺഗ്രസിന്റെ ആദ്യ വിജയം കൂടിയാണ് തൃക്കാക്കരയിൽ ഉണ്ടായിരിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്.വോട്ടെണ്ണൽ തുടങ്ങുന്നതു വരെ വിജയപ്രതീക്ഷ എൽഡിഎഫിന് ഉണ്ടായിരുന്നു എങ്കിൽ വോട്ടെണ്ണൽ തുടങ്ങിയതിനു ശേഷം ഒരു ഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് പിന്നിലാക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല.
















