തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വമ്പിച്ച ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. ഈ വിജയത്തിൽ ഇപ്പോൾ എൽഡിഫ് എം എൽ എ എം എം മാണി തന്റെ ഫേസ്ബുക്കിലൂടെ ”കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ് ) വിധി”എന്ന് കുറിച്ചിരിക്കുകയാണ്. തൃക്കാക്കരയിൽ എൽ ഡി എഫ് പരാജയപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് എം എം മണിയുടെ ഈ പോസ്റ്റ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmmmani.mundackal%2Fposts%2F561624621981165&show_text=true&width=500
ഒമ്പതാം റൌണ്ട് പുരഗമിക്കുമ്പോൾ ഉമാ തോമസ് 18116 എന്ന പടുകൂറ്റൻ ലീഡുമായിട്ടാണ് ഉമാ തോമസ് തൃക്കാക്കരയിൽ ചരിത്രമെഴുതുന്നത്. പി.ടി നേടിയതിനേക്കാൾ വലിയ മുന്നേറ്റമാണ് ഉമ തുടക്കം മുതൽ പുലർത്തിയത് എന്നാണ് ഫലം വ്യക്തമാക്കുന്നത്.അന്തരിച്ച എംഎൽഎ പി.ടി. തോമസിന്റെ ഭാര്യയെത്തന്നെ മണ്ഡലം നിലനിർത്താൻ കളത്തിലിറക്കിയ യുഡിഎഫിന് പിഴച്ചില്ല എന്ന് തന്നെ ഈ നേട്ടത്തെ വിലയിരുത്താം.
















