തൃക്കാക്കര; തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുമായി ഉമ തോമസ് മുന്നേറുമ്പോള്‍ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി .
ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.: കൂടുതൽ പറയാനുണ്ട്.വോട്ടെണ്ണൽ പൂർത്തിയായ ശേഷം എല്ലാം വിശദമായി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















