തൃക്കാക്കരയില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വിജയാഹ്ലാദത്തിൽ. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും മികച്ച ലീഡ് നേടി മുന്നേറുകയാണ് ഇപ്പോൾ ഉമാ തോമസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ടി. തോമസ് നേടിയതിനേക്കാള്‍ വലിയ ലീഡാണ് ഉമ നേടിക്കൊണ്ടിരിക്കുന്നത്.
രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
















