മലപ്പുറം: ഇപ്പോഴത്തെ ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മൂന്നാം റൗണ്ട് വോട്ടെണ്ണുമ്പോള്‍ ഉമ തോമസിന്‍റെ ലീഡ് ആറായിരം കഴിഞ്ഞിരിക്കുകയാണ്. 2021 ല്‍ പി ടി തോമസ് ആറായിരത്തിലേക്ക് എത്തിയത് ഏഴാം റൗണ്ടിലാണ്.
മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫും ഉമാ തോമസും. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീര്‍ന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്.
















