കൊച്ചി: തൃക്കാക്കരയില്‍ പിടിയുടെ ഭൂരിപക്ഷം ഉമ തോമസ് മറികടക്കുമെന്ന് ഡിസിസി വ്യക്തമാക്കി. ആദ്യം മുതല്‍ അവസാനം വരെ ഉമ തോമസ് ലീഡ് ചെയ്യും. വലിയ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്നും ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള്‍ 10 പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് രണ്ടും ബിജെപിക്ക് രണ്ടുമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായിട്ടുണ്ട്.
കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പള്ളി,പോണേക്കര, ദേവൻകുളങ്ങര ഡിവിഷനുകളിലാണ് ആദ്യം വോട്ടെണ്ണൽ ഇതെല്ലാം യുഡിഎഫ് അനുകൂല കേന്ദ്രങ്ങളാണ്. അതിനു ശേഷം നിലവിൽ യുഡിഎഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകളാണ്.
















