പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’ റിലീസിനു മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ടു. റിലീസിനു മുന്‍പ് രാഷ്ട്രീയ പ്രമുഖര്‍ക്കായി നടത്തിയ പ്രത്യേക സ്ക്രീനിംഗിലാണ് അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ സിനിമ കണ്ടത്.
വൈകാരികവും അഭിമാനകരവുമായ ഒരു സായാഹ്നമായിരുന്നു ഇതെന്നും അമിത് ഷായോട് ഒരുപാട് നന്ദിയുണ്ടെന്നും അമിത് ഷായ്ക്കൊപ്പമുള്ള ഫോട്ടോക്കൊപ്പം അക്ഷയ് കുമാർ പങ്കുവച്ചു.പൃഥ്വിരാജ് ചൗഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തുക. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി വാരണാസിയിലെ ഗംഗാതീരത്ത് എത്തിയ അക്ഷയ് കുമാര്‍ ആരതി നടത്തുകയും ഗംഗയില്‍ മുങ്ങുകയും ചെയ്തു. മിസ് വേള്‍ഡ് മാനുഷി ഛില്ലറാണ് നായിക. സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
A very emotional and proud evening for me. Had the rare honour of having Hon’ble Home Minister @AmitShah ji watch #SamratPrithviraj. उनकी हमारी फ़िल्म के लिए प्रशंसा ने हमारी मेहनत सफल कर दी! Ever so thankful 🙏🏻 pic.twitter.com/mMChTSucS7
— Akshay Kumar (@akshaykumar) June 1, 2022
















