വർഗീയ കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ കരങ്ങൾ എപ്പോഴും കാണുന്നുവെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അതിനാൽ പോപ്പുലർ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്നാണ് ആസാം സർക്കാരിന്റെ നിലപാടെന്നു അദ്ദേഹം പറഞ്ഞു.ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു. ഒരു സംഘടനയെ നിരോധിക്കുന്നതിന് നിരവധി നിയമ നടപടികൾ ആവശ്യമാണ്. കേന്ദ്രം തന്റെ അഭ്യർത്ഥന വേണ്ടവിധം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അസമിൽ മീൻ വിൽപ്പനക്കാരനായ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടർന്നാണ് ആൾക്കൂട്ടം ബട്ടദ്രാവ പോലീസ് സ്‌റ്റേഷന് തീയിട്ടത്. അസമിനെ അസ്ഥിരപ്പെടുത്താനായി പിഎഫ്ഐയും സിഎഫ്ഐയും പരസ്യമായി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനായി ലഘുലേഖകൾ സംഘടനകൾ വിതരണം ചെയ്യുന്നുണ്ട്. ഇത്തരം സംഘടനകൾ നിരോധിക്കണം.
ഈ മാസം അവസാനം ഹിമന്ത ബിശ്വ ശർമ്മ ബട്ടദ്രവ സന്ദർശിക്കും. അതിനുശേഷം കേസിനെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാമെന്നും ബട്ടദ്രവ കേസ് ഇതുവരെ പൂർണമായി അവലോകനം ചെയ്തിട്ടില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
















