തിരുവനന്തപുരം: ഇരട്ടക്കൊലക്കേസ് പ്രതിയെ ലോഡ്ജില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. വഴയില സ്വദേശി മണിച്ചനാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ തിരുമല സ്വദേശി ഹരികുമാറിനും പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് .
ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറി എടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചേ മണിച്ചന്‍ മരിക്കുകയായിരുന്നു.
















