വത്തിക്കാൻ സിറ്റി: ഭക്ഷണം മനുഷ്യന്‍റെ അവകാശമാണ് യുക്രെയ്ൻ തുറമുഖത്തെ ഉപരോധം നീക്കി ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ അടിയന്തര നടപടി എടുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു.
ഗോതന്പിനെ ആയുധമാക്കി മാറ്റരുത്. ലോകത്തെന്പാടുമുള്ള ദശലക്ഷക്കണക്കിനു പാവങ്ങൾ യുക്രെയ്നിൽനിന്നുള്ള ഗോതന്പിനെ ആശ്രയിക്കുന്നു. മനുഷ്യന് അവകാശപ്പെട്ട ഭക്ഷണം ലഭ്യമാക്കാൻ അടിയന്തരമായി നടപടികളെടുക്കണമെന്നു മാർപാപ്പ വ്യക്തമാക്കി.
റഷ്യൻ പടക്കപ്പലുകൾ യുക്രെയ്ൻ തുറമുഖങ്ങളെ ഉപരോധിക്കുന്നതുമൂലം ലോകം ഭക്ഷ്യപ്രതിസന്ധി നേരിടുകയാണ്.
















