തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി മാർഗനിർദേശം പുറപ്പെടുവിച്ചു. അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്ക്വസ്റ്റ് നടത്താം. മരണം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും പോലീസ് മേധാവി നിർദേശം നൽകി.
24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വൈകിട്ട് ആറിനു ശേഷം ഇന്ക്വസ്റ്റ് നടത്തില്ലായിരുന്നു.
നാലുമണിക്കൂറിൽ കൂടുതൽ സമയം ആവശ്യമാണെങ്കിലോ കൂടുതൽ പരിശോധന നടത്തണമെങ്കിലോ അതിന് പ്രത്യേകമായി രേഖ മൂലം അറിയിക്കണം. കൂടാതെ രാത്രിയിൽ ആവശ്യമായി വരുന്ന ലൈറ്റ്, മറ്റു സാമ്പത്തിക ചെലവുകൾ എന്നിവ ജില്ലാ പൊലീസ് മേധാവിമാർ വഹിക്കണം. ഇന്ക്വസ്റ്റ് നടപടികൾക്ക് നേതൃത്വം വഹിക്കേണ്ടത് എസ്.എച്ച.ഒമാരാണ് തുടങ്ങിയ കാര്യങ്ങൾ ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
















