കൊച്ചി: കൊച്ചി നഗരപരിധിയിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട് .
സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം, ഓവര്‍ടേക്കിംഗ് പാടില്ലെന്നും നിർദേശങ്ങളുണ്ട്. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമാണെന്ന് കോടതി അറിയിച്ചു. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.
















