ഗായകൻ കെ.കെയുടെ സംഗീത പരിപാടിക്കിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തീയണക്കാനുള്ള വാതകം പ്രയോഗിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊൽക്കത്തയിലെ ഗുരുദാസ് കോളേജ് ഫെസ്റ്റിന് നസ്റുൽ മഞ്ചയിൽ ലൈവ് പെർഫോമൻസ് അവതരിച്ചതിന് തൊട്ടുപിന്നാലെയാണ് കെ.കെ എന്ന കൃഷ്ണകുമാർ ഹോട്ടൽ മുറിയിൽ കുഴഞ്ഞ് വീഴുന്നത്. ടിക്കറ്റ് എടുത്താണ് കാണികളെ പ്രവേശിപ്പിച്ചതെങ്കിലും അതിലുംകൂടുതൽ ആളുകൾ പരിപാടിക്ക് എത്തിയിരുന്നു. ഓഡിറ്റോറിയത്തിൽ പരിധിയിൽ കൂടുതൽ ആളുകൾ പ്രവേശിപ്പിച്ചിരുന്നതായും എ.സി പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. ബിജെപി കൊൽക്കത്ത സർക്കാറിനെതിരെ ആരോപണം ഉന്നയിച്ചു.
ജനക്കൂട്ടത്തെ പുറത്താക്കാനാണ് സംഘാടകർ തീയണക്കാനുള്ള വാതകം പ്രയോഗിച്ചത്. ഇതിന് ശേഷമാണ് കെ.കെ പരിപാടി അവസാനിപ്പിച്ച് റൂമിലേക്ക് മടങ്ങിയത്. തുടർന്നാണ് കുഴഞ്ഞ് വീഴുന്നത്. കുഴഞ്ഞ് വീണ ഉടനെ കെ.കെയെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പരാതിയെ തുടർന്ന് കൊൽക്കത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. കോളജ് അധികൃതർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി ഇന്ന് കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
















