യുഎസിലെ ന്യൂ ഓര്‍ലിയാന്‍സില്‍ സര്‍വ്വകലാശാലാ കാമ്പസില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ ഒരു വനിത കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവ്യര്‍ യൂണിവേഴ്സിറ്റി ഓഫ് ലൂസിയാന കോണ്‍വൊക്കേഷന്‍ സെന്ററിന് സമീപമാണ് വെടിവെപ്പു നടന്നത്. കാമ്പസില്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പിനു കാരണമായെതെന്നു പോലീസ് പറഞ്ഞു.
മോറിസ് ജെഫ് കമ്മ്യൂണിറ്റി സ്‌കൂളിലെ ഹൈസ്‌കൂള്‍ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത് സേവ്യര്‍ യൂണിവേഴ്സിറ്റി ഓഫ് ലൂസിയാന കോണ്‍വൊക്കേഷന്‍ സെന്ററിലായിരുന്നു. ഇതിനു സമീപമുള്ള വാഹന പാര്‍ക്കിംഗ് ലോട്ടിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ഒരു വൃദ്ധയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ന്യൂ ഓര്‍ലിയന്‍സ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. സൗത്ത് ഈസ്റ്റേണ്‍ ലൂസിയാന യൂണിവേഴ്സിറ്റിയിലും സമാനമായ ഒരു സംഭവം രണ്ടാഴ്ചയ്ക്ക് മുമ്പ് ഉണ്ടായിരുന്നു.
















