റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അര്‍ബുദമെന്ന് റിപ്പോര്‍ട്ട്. അർബുദ ബാധയിൽ പുടിന്റെ കാഴ്ച നഷ്ടപ്പെട്ടതായും ഇനി മൂന്നു വര്‍ഷം കൂടി മാത്രമേ അദ്ദേഹം ജീവിച്ചിരിക്കൂ എന്നും ഒരു റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടതായിട്ടാണ് ഒരു അന്തരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് .റഷ്യന്‍ രഹസ്യാന്വേഷണ സംഘമായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫീസറാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയതായി മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത് .
69 കാരനായ പുടിന് തലവേദന എപ്പോഴും അനുഭവപ്പെടുകയും കാഴ്ചശക്തി നഷ്ടപ്പെട്ടതായും ആരോപിക്കുന്നു. യുകെയില്‍ താമസിക്കുന്ന മുന്‍ റഷ്യന്‍ ചാരന്‍ ബോറിസ് കാര്‍പിച്‌കോവിനോട് പുടിന്റെ ആരോഗ്യനില അതിവേഗം വഷളാകുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എഫ്എസ്ബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
‘പുടിന് തലവേദനയുണ്ടെന്ന് ഞങ്ങളോട് പറയാറുണ്ട്. ടിവിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് വായിക്കാന്‍ വളരെ വലിയ അക്ഷരങ്ങളില്‍ എഴുതിയ കടലാസ് ആവശ്യമാണ്,’ റഷ്യന്‍ ഓഫീസര്‍ പറയുന്നു. ‘അവ വളരെ വലുതാണ്, ഓരോ പേജിലും മിക്കവാറും രണ്ട് വാക്യങ്ങള്‍ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിയൂ. അദ്ദേഹത്തിന്റെ കാഴ്ചശക്തി മോശമായിക്കൊണ്ടിരിക്കുകയാണ്, പുടിന്റെ കൈകാലുകള്‍ ഇപ്പോള്‍ അനിയന്ത്രിതമായി വിറയ്ക്കുകയാണെന്നും ചാരന്‍ വെളിപ്പെടുത്തുന്നു.
റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രശസ്ത റഷ്യന്‍ ടെലിഗ്രാം ചാനലിൽ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയ കുറച്ചുകാലത്തേക്ക് പുടിനെ തളര്‍ത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഈ കാലയളവില്‍ പ്രസിഡന്റ് അധികാരം ഒരു സഹായിയെ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നതായി ചാനല്‍ അവകാശപ്പെട്ടു.
















