തിരുവനന്തപുരം: ആർഡിഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായ സംഭവത്തില്‍ സബ് കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സബ് കലക്ടർ മാധവിക്കുട്ടിയുടെ റിപ്പോർട്ടിൽ ജില്ലാ കലക്ടർ നവജ്യോത് ഖോസ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സബ് കലക്ടർ, ഡെപ്യൂട്ടി കലക്ടർ എന്നിവരടങ്ങുന്നതാണ് ഉന്നതതല സമിതി. ആർ.ഡി.ഒ കോടതികളിലെ തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ നിയമപ്രകാരം സീനിയർ സൂപ്രണ്ടുമാരാണ്.
50 പവനോളം സ്വർണം കാണാതായതായാണ് സൂചന. തർക്ക വസ്തുക്കൾ, അജ്ഞാത മൃതദേഹങ്ങളിൽ നിന്നുള്ളവ, കളഞ്ഞു കിട്ടി പൊലീസിന് ലഭിക്കുന്നത്, മറ്റു തരത്തിൽ ഉടമസ്ഥനില്ലാതെ പോകുന്നത് തുടങ്ങിയ രീതിയിലുള്ള സ്വർണ്ണമാണ് പൊതുവിൽ ആർ.ഡി.ഒ ഓഫീസുകളിൽ സൂക്ഷിക്കുന്നത്.
















