ഇടുക്കി പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായെന്ന് എസ്.പി. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തതായും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും എസ്പി കറുപ്പുസ്വാമി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും ആണ്‍ സുഹൃത്തുമാണ് കസ്റ്റഡിയിലുളളത്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. ഇതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി പരിശോധന നടത്തുമെന്നും എസ്പി പറഞ്ഞു.
പത്ത് ദിവസം മുൻപാണ് തോട്ടത്തിലെ ജോലിക്കായി പെൺകുട്ടിയുടെ കുടുംബം പൂപ്പാറയിലെത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്. ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെയാണ് പതിനഞ്ചുകാരിയെ നാലുപേർ ചേർന്ന് ആക്രമിച്ചത്. അതിനിടെ പ്രദേശത്തെ നാലുപേര്‍ ചേര്‍ന്ന് ആണ്‍സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു.പതിനഞ്ചുകാരി നിലവിളിച്ചതോടെ പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു.സംഭവത്തില്‍ ആണ് സുഹൃത്ത് ഉൾപ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷണം പുരോഗമിക്കുകയാണ്.
















