കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തന്റെ പ്രണയം തുറന്ന് പറഞ്ഞിരുന്നു.ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഗോപി സുന്ദറിനും അമൃത സുരേഷിനുമൊപ്പമുള്ള ചിത്രം പങ്കുവെവെച്ചാണ് ഗായിക അഭിരാമി സുരേഷ് പോസ്റ്റ് ഇട്ടിരിക്കുന്നത് .
ഒന്നും ശാശ്വതമല്ലാത്ത, പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ യാത്രയില്‍ എനിക്കൊരു സഹോദരനെ കിട്ടി. സംഗീതത്തില്‍ മായാജാലം തീര്‍ക്കുന്ന, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറക്കുന്ന, എന്നെ മൂത്തമകള്‍ എന്ന് വിളിക്കുന്നയാള്‍, ജന്മദിനാശംസകള്‍ സഹോദരാ… നിങ്ങളുടെ കലയും ഹൃദയവും കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ എന്നാണ് അഭിരാമി ഫോട്ടോക്കൊപ്പം കുറിച്ചത് .
















