ഒക്ലഹോമയിൽ ഒരു ഔട്ട്ഡോർ ഫെസ്റ്റിവലിനിടെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്ക്വയറിൽ 1,500 പേർ പങ്കെടുത്ത മെമ്മോറിയൽ ഡേ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്.
ഫെസ്റ്റിവലിൽ പങ്കെടുത്തവർ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. പരിക്കേറ്റവരിൽ രണ്ട് കൗമാരക്കാരും ഉൾപ്പെടുന്നു. സംഭവുമായി ബ ന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
















