തിരുവനന്തപുരം: വീണ്ടും ജാമ്യോപാധി ലംഘിച്ചെന്ന വിലയിരുത്തലില്‍ പി.സി. ജോര്‍ജിനെതിരേ നിയമനടപടി എടുക്കാനൊരുങ്ങി തിരുവനന്തപുരം ഫോര്‍ട്ട് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും പി.സി. ജോര്‍ജ് ഹാജരാവാത്തത് ജാമ്യോപാധിയുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ ഇപ്പോൾ അറിയിക്കാനൊരുങ്ങുകയാണ് പോലീസ്.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പി.സി. ജോര്‍ജിനോട് ഹാജരാവാന്‍ ഫോര്‍ട്ട് പോലീസ് എ.സി.പി. നോട്ടീസ് നല്‍കിയത്. പക്ഷെ ഹാജരാവാന്‍ കഴിയില്ലെന്ന് പി.സി. ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാവണമെന്ന് കാണിച്ച് മറ്റൊരു നോട്ടീസ് കൂടി നല്‍കിയെങ്കിലും ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു പി.സി. വീണ്ടും മറുപടി നൽകിയത്.ഉടനെ ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോവുകയും ചെയ്തു.
















