കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.സി.ജോർജ് രംഗത്ത്. വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോർജ് ആരോപിച്ചു. താൻ എന്നും വിഎസിന്റെ ആളാണ്. സത്യങ്ങൾ പറഞ്ഞതാണ് ഇപ്പോൾ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദനാക്കാൻ പിണറായി ശ്രമിക്കുന്നു. ഇന്നലെ പൊലീസ് നൽകിയത് നാല് നോട്ടീസാണ്. പിണറായിയെ വെല്ലു വിളിക്കുകയാണ്. താൻ മുങ്ങാൻ തീരുമാനിച്ചാൽ പിണറീയിക്ക് പിടിക്കാൻ ആകില്ലെന്നും പി.സി.ജോർജ് പറഞ്ഞു. തന്നെ കുടുക്കാൻ തീരുമാനിച്ചത് മുതൽ പിണറായിയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണെന്നും ജോർജ് വ്യക്തമാക്കി.
ഞാൻ ആരെയും കൊന്നിട്ടില്ല. പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത് വർഗീയ പ്രീണനമാണ്. അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കയ്യിട്ടാണ് പിണറായി തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നതെന്നും പി.സി.ജോർജ് ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കാൻ ആണ് മുഖ്യമന്ത്രിയുടെ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
















