തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണു പനി സ്ഥിരീകരിച്ചത്. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണംവരെ സംഭവിക്കാം.
ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
















