കോട്ടയം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പി സി ജോർജ് ഇന്ന് ഹാജരാകില്ല. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മുമ്പാകെ ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പക്ഷെ ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് രംഗത്തെത്തി. ആദ്യം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്.
ഭരണഘടനാപരമായിം ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണത്തിനായി പി സി ജോർജ് ഇന്ന് തൃക്കാക്കരയിലുണ്ട്. കൊട്ടിക്കലാശ ദിവസമായ ഇന്ന് പി സി ജോർജ് യോഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പര്യചന പരിപാടിയിലും പങ്ക് എടുക്കും. വെണ്ണല ക്ഷേത്രത്തിൽ പി സി ജോർജിന് വൻ സ്വീകരണവും ഉണ്ടായിരുന്നു.
















