ജയ്പുർ: ഗർഭിണികളായ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തി. മൂന്ന് സ്ത്രീകളേയും രണ്ട് കുട്ടികളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്പുർ ജില്ലയിൽ ഡുഡു നഗരത്തിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹങ്ങൾ കിടന്നത്.
സഹോദരിമാരായ കലു (25), മംമ്ത(23), കമലേഷ് (20) എന്നിവരാണ് മരിച്ച സ്ത്രീകള്‍. കലുവിന്‍റെ മക്കളാണ് മരിച്ച രണ്ട് കുട്ടികള്‍. ഇതില്‍ ഒരാള്‍ക്ക് നാല് വയസ്സും മറ്റൊരാള്‍ക്ക് 27 ദിവസും മാത്രമാണ് പ്രായം. മരിച്ച മംമ്തയും കമലേഷും പൂര്‍ണ ഗര്‍ഭിണികളായിരുന്നു.
ഇവരുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് ആരോപണമുണ്ട്. 15 ദിവസം മുൻപ് അമ്മായിയമ്മയുടെ മർദനത്തിൽ കണ്ണിനു പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വീണ്ടും തര്‍ക്കമുണ്ടായി സഹോദരിരമാരെ കാണാതായത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മക്കളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിച്ച പെണ്‍കുട്ടികളുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ മൂന്ന് പേരുടെയും ഭര്‍ത്താക്കന്‍മാര്‍ക്കെതിരേയും ഭര്‍തൃമാതാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
















