കൊല്ലം: പത്തനാപുരത്ത് സെൽഫിയെടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കാൽവഴുതി ആറ്റിൽ വീണു. രണ്ടുപേരെ രക്ഷിച്ചു. കാണാതായ പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ വെള്ളറാമണൽ കടവിലാണ് അപകടം.
പത്താം ക്ലാസ് വിദ്യാർഥിനി കൂടൽ സ്വദേശി അപർണയെയാണ് കാണാതായത്. ഒഴുക്കിൽപെട്ട അനുഗ്രഹ, അനുപമ എന്നിവരെയാണ് രക്ഷിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്കുണ്ടായിരുന്നു.
















