ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഗുജറാത്തില്‍ പര്യടനം നടത്തുകയാണ്.സാമ്പത്തിക സുസ്ഥിരതയ്ക്ക് തദ്ദേശീയമായ പരിഹാരങ്ങളാണ് തേടേണ്ടെതെന്നു പ്രധാനമന്ത്രി ഗാന്ധിജിയുടേയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നങ്ങളിലുള്ള ഇന്ത്യ കെട്ടിപ്പടുക്കാനാണ് കഴിഞ്ഞ എട്ട് വര്‍ഷം സത്യസന്ധമായ ശ്രമങ്ങള്‍ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ അത്‌കോട്ടില്‍ പറഞ്ഞു.
ദരിദ്രരെയും ദളിതരെയും ഇരകളാക്കപ്പെടുന്നവരേയും ആദിവാസികളെയും സ്ത്രീകളെയും ശാക്തീകരിക്കുന്ന ഒരു ഇന്ത്യയാണ് ബാപ്പു ആഗ്രഹിച്ചത്. ശുചിത്വവും ആരോഗ്യവും ഒരു ജീവിതരീതിയായി മാറണം. അഴിമതിയില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മോദി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രത്തിലുണ്ടായിരുന്ന യുപിഎസര്‍ക്കാര്‍ ഫയലുകള്‍ ക്ലിയര്‍ ചെയ്തിരുന്നില്ലെന്നും ഗുജറാത്തിനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്തില്‍ ഇപ്പോള്‍ 30 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുണ്ട് . നേരത്തെ ഒമ്പത് മെഡിക്കല്‍ കോളേജുകളും 1100 സീറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആകെ 30 സ്വകാര്യ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും.’എന്നും പ്രധാനമന്ത്രി പറഞ്ഞു.
















