കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും “ഹോം’ സിനിമയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ് രംഗത്ത്. സിനിമയ്ക്ക് പുരസ്കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ സിനിമ ജൂറി കണ്ടില്ലെന്ന് ഉറപ്പാണെന്നും അതല്ലെങ്കിൽ അവര്‍ എന്തെങ്കിലും പ്രതികരിച്ചേനെയെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
“ഹോം’ സിനിമ ജൂറി കാണരുതെന്ന് ആഗ്രഹമുള്ളവർ ഉണ്ടായിരിക്കാം. വിജയ് ബാബുവിനെതിരായ പരാതിയും ഒരു കാരണമായിരിക്കാം. വിജയ് ബാബു നിരപരാധിയെന്ന് പിന്നീട് തെളിഞ്ഞാൽ ജൂറി തിരുത്തുമോയെന്നും ഇന്ദ്രൻസ് ചോദിക്കുകയും ചെയ്തു.
















