മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇസക്കുട്ടന്റെ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചർച്ചയാകുന്നത് (Mammootty).
മമ്മൂട്ടി ഇസക്കുട്ടന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. ആ ഫോട്ടോ ആരാധകന്റെ തന്റെ ലെൻസിലൂടെ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മകന്റെ ജന്മദിനം. ജന്മദിനത്തിൽ തന്റെ മകന് ആശംസകളുമായി എത്തിയവർക്ക് കുഞ്ചാക്കോ ബോബൻ നന്ദി രേഖപ്പെടുത്തി കുറിപ്പ് എഴുതിയിരുന്നു. എല്ലാവരുടെയും സ്‍നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകൾ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്‍നേഹം എല്ലാവർക്കും അറിയിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യ മാധ്യമത്തിൽ എഴുതിയിരുന്നത്.
ഒട്ടേറെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി തയ്യാറാവുന്നത്. ‘എന്താടാ സജീ’ എന്ന ചിത്രമാണ് അതിലൊന്ന്. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ എത്തുന്നത്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്. എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാൻസിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സംഘട്ടനം ബില്ല ജഗൻ, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷൻ ഇൻചാർജ് അഖിൽ യശോധരൻ, സ്റ്റിൽസ് പ്രേംലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി എത്തുന്ന ‘രണ്ടകം’/ ‘ഒറ്റ്’ വൈകാതെ റിലീസ് ചെയ്യും. അരവിന്ദ് സ്വാമിയും ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ ഒപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. അജയ് വാസുദേവിൻറെ ‘പകലും പാതിരാവു’മാണ് മറ്റൊരു ചിത്രം.
















