ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ മദ്രസയില്‍ രണ്ട് വിദ്യാര്‍ഥികളെ ചങ്ങലയ്ക്കിട്ടു.പ്രദേശവാസിയായ ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ചങ്ങലയഴിച്ച് കുട്ടികളെ വിട്ടു. മദ്രസ നടത്തിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്രസയില്‍ നിന്ന് ഓടിപ്പോകാതിരിക്കാനാണ് ആണ്‍കുട്ടികളുടെ കാലുകള്‍ ചങ്ങല കൊണ്ട് പൂട്ടിയത് .
എന്നാല്‍ മദ്രസ ചുമതലയുള്ള മൗലാനയ്‌ക്കെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ രേഖാമൂലം അപേക്ഷ നല്‍കി. തങ്ങളുടെ ആവശ്യപ്രകാരമാണ് കുട്ടികളോട് അദ്ദേഹം കര്‍ക്കശമായി പെരുമാറിയതെന്നും മുമ്പു കുട്ടികള്‍ പഠനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത് കൊണ്ടാണ് ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
















