കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ നടന്‍ വിജയ് ബാബു വിദേശത്തുനിന്ന് എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാല്‍ അറസ്റ്റ് ചെയ്യുന്നതിനു തടസമില്ലെന്നും വിജയ് ബാബുവിന് സഹായം നല്‍കിയവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി .
അതിനിടെ, വിജയ് ബാബുവിനു വേണ്ടി അടുത്ത സുഹൃത്ത് രണ്ടു ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
















