കോട്ടയം: ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും. സുരക്ഷ പരിശോധന തൃപ്തികരമാണെന്നും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷനിങ് ചെയ്യുന്നത്.
തിങ്കളാഴ്ച നടന്ന സുരക്ഷാ പരിശോധന തൃപ്തികരം ആണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ട്രോളി പരിശോധനയിലും എഞ്ചിൻ പരിശോധനയിലും സുരക്ഷ കമ്മീഷണർ അതൃപ്തി ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ കമ്മിഷനിങ് ലക്ഷ്യമിട്ട് അവസാന ജോലികൾ പുരോഗമിക്കുകയാണ്. മുട്ടമ്പലത്ത് പുതിയ പാതയും പഴയ പാതയും യോജിപ്പിക്കുന്ന ജോലികൾ ഇന്ന് അവസാനിക്കും .
















