ഗായിക അമൃത സുരേഷ് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന ഗോപി സുന്ദറിന്റെ സെൽഫിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്ന ചിത്രം ഇതിനോടകം വൈറലായി.
പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഗായിക അഭയ ഹിരൺമയിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു ഗോപി സുന്ദർ. ഇവരുടെ ലിവ് ഇൻ റിലേഷൻഷിപ്പ് പലപ്പോഴും വാർത്തയാവാറുണ്ട്. അഭയ ഹിരൺമയിയുടെ പിറന്നാൾ ദിനത്തിന് തൊട്ടു പിന്നാലെയാണ് അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചത്. ഹിരൺമയിക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഗോപി സുന്ദറിനും അമൃത സുരേഷിനും ആശംസകൾ അറിയിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. നടൻ ബാലയുമായി വിവാഹബന്ധം വേർപെടുത്തിയ അമൃതയ്ക്ക് ഒരു മകളുണ്ട്.
















