കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 4775 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 37,920 രൂപയായിരുന്നു സ്വർണവില. 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ സ്വർണവില എത്തി. 36,880 രൂപയായിരുന്നു അന്ന് സ്വർണത്തിന്റെ വില. 25ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരവും രേഖപ്പെടുത്തി. 38,320 രൂപയായാണ് ഉയർന്നത്. ഇന്നലെ വില കുറഞ്ഞ ശേഷം ഇന്ന് വീണ്ടും സ്വർണവില തിരിച്ചുകയറുകയായിരുന്നു.
18ന് ശേഷം സ്വർണവില തുടർച്ചയായി ഉയരുന്നതാണ് ദൃശ്യമായത്. തുടർച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിന് ശേഷമാണ് സ്വർണവില ഇന്നലെ താഴ്ന്നത്.
















