ആലപ്പുഴ: പിഞ്ചു കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി സ്വന്തം അമ്മ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. സംഭവം ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെടുകയായിരിന്നു.
വെറും 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മയായ യുവതി പ്ലാസ്റ്റിക് കൂടിലാക്കി
പൊഴിച്ചാലിലെറിഞ്ഞത്. യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുഞ്ഞിന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
















