ആലപ്പുഴ: ആലപ്പുഴയില്‍ അമ്മ കുഞ്ഞിനെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് തോട്ടിലെറിഞ്ഞു. ആര്‍ത്തുങ്കലില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെയാണ് യുവതി തോട്ടിലെറിഞ്ഞത്.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് മാനസിക അസ്വസ്ഥതകൾ ഉണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തോട്ടിലെറിഞ്ഞ കുഞ്ഞിനെ ഭർതൃസഹോദരനാണ് രക്ഷപ്പെടുത്തിയത്.
















