കോല്‍ക്കത്ത: കോല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ മോഡലിനെ തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ മോഡലും നടിയുമായ ബിദിഷ മജുംദെറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോല്‍ക്കത്തയിലെ നാഗര്‍ ബസാറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. മെയ് 25 ന് അയൽവാസികൾ വാതിൽ തകർത്ത് വീട്ടിൽ കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അവസരങ്ങൾ കുറഞ്ഞതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് മൃതദേഹത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കൈയക്ഷര വിദഗ്ധർ കത്ത് സൂക്ഷ്മമായി പരിശോധിക്കുമെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
കോല്‍ക്കത്തയിലെ ബ്രൈഡല്‍ ഫോട്ടോ ഷൂട്ടുകളിലെ ജനപ്രിയ മുഖമായിരുന്നു മരിച്ച ബിദിഷ. സംഭവത്തില്‍ മോഡലിംഗ് രംഗത്തുനിന്നുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർജികെ ആശുപത്രിയിലേക്ക് പോലീസ് അയച്ചിട്ടുണ്ട്.
2021-ൽ ‘ഭാർ- ദ ക്ലൗൺ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ബിദിഷ ഡി മജുംദാർ ആദ്യമായി അഭിനയിച്ചത്.
















