ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. ഇപ്പോൾ നിരോധനത്തിൽ ഇളവ് നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ചിരിക്കുകയാണ് യുഎഇയും ഒമാനും ഉൾപ്പടെയുള്ള 4 രാജ്യങ്ങൾ.
നിലവിൽ ആഗോള വിപണിയിൽ ഗോതമ്പിന് കടുത്ത ക്ഷാമം നേരിടുകയാണ്. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് പ്രത്യേക അഭ്യർത്ഥനകൾ ലഭിച്ചത്.യുഎഇ, ദക്ഷിണ കൊറിയ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങളിൽ ആഗോള വിപണിയിൽ ഗോതമ്പ് വില ഉയർന്നിരുന്നു. കയറ്റുമതി നിരോധനത്തിന് ശേഷം പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് ഈജിപ്തിന് ഇന്ത്യ 61,500 ദശലക്ഷം ടൺ ഗോതമ്പ് നൽകിയിരുന്നു.
മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്.
















