ജ്ഞാനവാപി മസ്ജിദ്, കുത്തബ് മിനാര്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായിക്കുന്ന സാഹചര്യത്തിൽ വീണ്ടും പുതിയ വിവാദം. കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്‍ കൊട്ടാരത്തിനെതിരെ ഹിന്ദു സംഘടനകള്‍ ആരോപണം ഉയർത്തിയിരിക്കുകയാണ്. ക്ഷേത്ര ഭൂമി കയ്യേറിയാണ് ടിപ്പു സുല്‍ത്താന്‍ കൊട്ടാരം പണി കഴിപ്പിച്ചതെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആരോപണം. കൊട്ടാരം നിലനില്‍ക്കുന്ന ഭൂമിയുടെ സര്‍വ്വേ നടത്തണമെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ വക്താവായ മോഹന്‍ ഗൗഡയുടെ ആവശ്യം.
‘ബംഗളൂരുവിലെ ടിപ്പു സുല്‍ത്താന്‍ കൊട്ടാരത്തെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. മുന്‍പ് ഈ ഭൂമി കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റേതായിരുന്നു. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ക്ഷേത്ര ഭൂമി കയ്യേറിയാണ് കൊട്ടാരം നിര്‍മ്മിച്ചത്. കൊട്ടാരത്തില്‍ വേദങ്ങള്‍ പഠിപ്പിച്ചിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. ഭൂമിയുടെ സര്‍വ്വേ നടത്തി അത് യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നു’എന്നും മോഹന്‍ ഗൗഡ പറഞ്ഞു.
















